കണ്ണാടിപ്പറമ്പ്: 'ദെസ്താൻ' ഹസനാത്ത് ആർട്ട് ഫെസ്റ്റിന് തുടക്കം. മുന്നൂറ്റിയമ്പതിലധികം മത്സരയിനങ്ങളിലായി മുന്നൂറിൽപരം മത്സരാർത്ഥികൾ മാറ്റുരക്കുന്ന ദെസ്താൻ ആർട്ട് ഫെസ്റ്റ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജ് പ്രിൻസിപ്പാൾ സയ്യിദ് അലി ഹാശിം ബാഅലവി തങ്ങൾ ഉദ്ഘാടനം ചെയ്തു. ഒരാഴ്ചത്തോളം നീണ്ടുനിൽക്കുന്ന ഫെസ്റ്റിൻ്റെ ഉദ്ഘാടന ചടങ്ങിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ അഫ്നാൻ കിടങ്ങഴം മുഖ്യാതിഥിയായി സംബന്ധിച്ചു. ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സ് ജനറൽ സെക്രട്ടറി കെ. എൻ.മുസ്തഫ ഹാജി, അനസ് ഹുദവി, കെ പി അബൂബക്കർ ഹാജി, അസീസ് ബാഖവി, ഖാലിദ് ഹാജി, മായീൻ മാസ്റ്റർ, Dr ഇസ്മാഈൽ ഹുദവി, ഉനൈസ് ഹുദവി തുടങ്ങിയവർ സംബന്ധിച്ചു. സുഫിയാൻ വിളക്കോട് സ്വാഗതവും സിനാദ് പുല്ലൂപ്പി നന്ദിയും രേഖപ്പെടുത്തി.

Post a Comment