ഹൃദയാരോഗ്യ ദിനം: സി.പി.ആര്‍. പരിശീലനം സംഘടിപ്പിച്ചു.
പടം.30hari32 ലോക ഹൃദയാരോഗ്യ ദിനാചരണം മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.വി.അജിത ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍: ലോക ഹൃദയാരോഗ്യ ദിനത്തില്‍ മയ്യില്‍ സാമൂഹ്യാരോഗ്യ കേന്ദ്രം സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ഉദ്ഘാടനം മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.വി.അജിത ഉദ്ഘാടനം ചെയ്തു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം എം.വി. ഓമന അധ്യക്ഷത വഹിച്ചു. സി.പി.ആര്‍. പരിശീലനം, ബോധവത്കരണ ക്ലാസ്സുകള്‍ എന്നിവ നടത്തി. വി.വി. അനിത, ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടെനിസണ്‍ തോമസ്, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി രാജീവ് മാണിക്കോത്ത്, ഡോ. കെ.സുഷമ, കെ.രാജു, എ.എന്‍.അജിതകുമാരി തുടങ്ങിയവര്‍ സംസാരിച്ചു. പരിശീലനത്തില്‍ വ്യാപാരികള്‍, ഓട്ടോ തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു. നഴ്‌സിങ്ങ് വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബും നടത്തി.
Post a Comment