മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നാളെ മുതൽ ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലീഗ് ചാമ്പ്യൻഷിപ്പ് സെപ്തംബർ 21 ഞായറാഴ്ച രാവിലെ 9 മണിക്ക് കണ്ണൂർ ഡിസ്ട്രിക്ട് ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് പ്രൊഫ:ഡോ: പി കെ ജഗന്നാഥൻ ഉദ്ഘാടനം നിർവഹിക്കും.
ടൂര്‍ണമെന്റ് കമ്മിറ്റി കൺവീനർ ശ്രീ പണ്ണേരി ബാബു സ്വാഗതം പറയും. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ശ്രീ രാധാകൃഷ്ണൻ മാണിക്കോത്തിന്റെ അധ്യക്ഷതയിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ രവി മാണിക്കോത്ത്, മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ കെ ബിജു, ACS LION DISTRICT 318E ശ്രീ എ കെ രാജ്മോഹനൻ, യങ് ചാലഞ്ചേഴ്സ് സ്പോർട്സ് ക്ലബ് പ്രസിഡൻറ് ശ്രീ എം വി കുഞ്ഞിരാമൻ മാസ്റ്റർ, കവിളിയോട് ചാൽ യങ് സ്റ്റാർ സ്പോർട്സ് ക്ലബ് സെക്രട്ടറി ശ്രീ കെ സജിത്ത് എന്നിവർ ആശംസ അർപ്പിച്ചു സംസാരിക്കും. ഫിനാൻസ് കമ്മിറ്റി കൺവീനർ ശ്രീ സി പ്രമോദ് നന്ദി പറയും.

Post a Comment