Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കനിവു കാത്ത് രാജീവന്‍
പടം. 19hari60 ഇ.എം. രാജീവന്‍
 മയ്യില്‍: തലച്ചോറിലുണ്ടായ ഗുരുതരമായ രക്തസ്രാവത്തെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയുന്ന യുവാവ് കനിവ് തേടുന്നു.  ദീര്‍ഘകാലമായി മയ്യില്‍ ടൗണിലെ ഓട്ടോ ടാക്‌സി ഡ്രൈവറായ ചെറുപഴശ്ശി വള്ളിയോട്ടെ  പൊനോംന്താറ്റില്‍ ഇ.എം.രാജീവനാണ് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായി  കോഴിക്കോട് ബേബി മെമ്മോറിയല്‍ ആസ്പത്രിയിലുള്ളത്. നിലവില്‍ അഞ്ച് ലക്ഷം രൂപയിലധികം കുടുംബം ചിലവു ചെയ്‌തെങ്കിലും ഇനിയും ഭീമമായ തുക ആവശ്യമായി വന്നിരിക്കയാണ്.  ഭാര്യയും വിദ്യാര്‍ഥികളായ രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തിന് ഇനിയങ്ങോട്ട് ചികിത്സ നടത്താനാവാതെ വന്നിരിക്കയാണ്.  തുടര്‍ന്ന് പഞ്ചാത്തയത്തംഗം ഇ.പി. രാജന്‍ ചെയര്‍മാനും വി.വി.അജീന്ദ്രന്‍ കണ്‍വീനറും കെ. രഞ്ചിത്ത് ഖജാന്‍ജിയുമായ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. മറ്റു വരുമാനമൊന്നുമില്ലാത്ത രാജീവന്റെ കുടുംബത്തെ സഹായിരക്കാന്‍ മനസ്സുള്ളവര്‍ക്ക് കനറാ ബേങ്കിന്റെ മയ്യില്‍ ശാഖയിലെ അക്കൗണ്ട് നമ്പര്‍ 110266367058 എന്ന നമ്പറിലോ 9495401601 എന്ന നമ്പറിലോ പണം അയക്കാവുന്നതാണ്.

0/Post a Comment/Comments