Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പ്രഥമ വിദ്യാലയത്തിന് സ്നേഹസമ്മാനമായി പബ്ലിക് അഡ്രസ് സിസ്റ്റം

പ്രഥമ വിദ്യാലയത്തിന് സ്നേഹസമ്മാനമായി പബ്ലിക് അഡ്രസ് സിസ്റ്റം

മയ്യിൽ : ആദ്യാക്ഷരം പകർന്നു നൽകിയ പ്രഥമ വിദ്യാലയത്തിന് പൂർവ്വ വിദ്യാർഥിയുടെ സ്നേഹസമ്മാനം. കയരളം നോർത്ത് എ എൽ പി സ്കൂളിനാണ് പൂർവ്വ വിദ്യാർഥിയും പ്രവാസിയുമായ വി വി‌ സുർജിത്ത് കുമാർ മുപ്പത്തി അയ്യായിരം രൂപ വിലവരുന്ന പബ്ലിക് ആഡ്രസ് സിസ്റ്റം സമ്മാനിച്ചത്. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി അജിത ഉദ്ഘാടനം ചെയ്തു. ഇ നിഷ്കൃത അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗം എ പി സുചിത്ര, തളിപ്പറമ്പ് സൗത്ത് ബി പി സി എം വി നാരായണൻ, എം വി സുലോചന, ടി പി പ്രശാന്ത് എന്നിവർ സംസാരിച്ചു. എ ഒ ജീജ സ്വാഗതവും വി സി മുജീബ് നന്ദിയും പറഞ്ഞു.

0/Post a Comment/Comments