കുറ്റിയാട്ടൂരില്‍ സ്ത്രീ ക്ലിനിക്ക് തുടങ്ങി
കുറ്റിയാട്ടൂര്‍: കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സ്ത്രീ ക്ലിനിക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി. പ്രസിഡന്റ് പി.പി. റെജി ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.സി.അനിത അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്.ധന്യ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തംഗങ്ങളായ കെ.സത്യഭാമ, കെ.ശമന, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി.സദാനന്ദന്‍, ഷീബ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മെഡിക്കല്‍ ക്യാമ്പ്, ആരോഗ്യ ക്ലാസ്സ് എന്നിവ നടത്തി.
Post a Comment