Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മലബാർ ദേവസ്വം ജീവനക്കാർ വി.വി. ദക്ഷിണാമൂർത്തി അനുസ്മരണം നടത്തി

മലബാർ ദേവസ്വം ജീവനക്കാർ വി.വി. ദക്ഷിണാമൂർത്തി അനുസ്മരണം നടത്തി

കണ്ണൂർ: മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (CITU) ജില്ല കമ്മിറ്റി വി. വി. ദക്ഷിണാമൂർത്തി അനുസ്മരണ യോഗം തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്ര പരിസരത്തു വെച്ച് നടത്തി. മുൻ എം. പി. :കെ. കെ.. രാഗേഷ് ഉദ്ഘാടനം ചെയ്തു. മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്ര ങ്ങളിലെ ജീവനക്കാരുടെ ശമ്പളം കുടിശ്ശിക ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കുമെന്നും യഥാർത്ഥ വിശ്വാസികൾ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ചില വർഗീയ ശക്തികൾ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് പഴയ ചതുർവർണ്യ വ്യവസ്ഥകൾ നടപ്പിലാക്കാൻ ശ്രമം നടക്കുന്നുവെന്നും ഇതിനെ സാധാരണ വിശ്വാസികൾ ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്. ക്ഷേത്രങ്ങളിൽ എല്ലാ ജാതിയിൽപ്പെട്ട ഭക്തന്മാർക്കും ക്ഷേത്ര ദർശനo സാധ്യമാക്കിയത് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ് എന്നും കെ കെ രാഗേഷ് പറഞ്ഞു.യൂണിയൻ ജില്ല വൈസ് പ്രസിഡണ്ട്‌ ടി. കെ. സുധി അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ടി. അനിൽകുമാർ അനുസ്മരണ പ്രഭാഷണം നടത്തി.യൂണിയൻ ജില്ലാ സെക്രട്ടറി സി. വി. ദാമോദരൻ സ്വാഗതം പറഞ്ഞു. CITU ജില്ലാ സെക്രട്ടറി കെ. കരുണാകരൻ, ഹരിദാസൻ മാസ്റ്റർ,പി. ഗോപിനാഥ്, സുനിത ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്