ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ ജല ബജറ്റ് പ്രകാശനവും ഓര്‍മതുരുത്ത് സ്ഥാപിക്കലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബര്‍ട്ട് ജോര്‍ജ്ജ് നിര്‍വഹിക്കുന്നു.
മയ്യില്‍: വികസനത്തിന്റെ അടിസ്ഥാന വിഭവങ്ങളില്‍ പ്രധാനപ്പെട്ട ജലം ആവശ്യമായ അളവില്‍ ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണ ജല ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പ്പെട്ട് മയ്യില്‍, കുറ്റിയാട്ടൂര്‍, ഇരിക്കൂര്‍, പടിയൂര്‍, കല്ല്യാട്, ഉളിക്കല്‍, പയ്യാവൂര്‍, ഏരുവേശി പഞ്ചായത്തുകളിലാണ് ഹരിത കേരള മിഷന്റെ സഹകരണത്തോടെ ജല ബജറ്റ് തയ്യാറാക്കിയത്. ജല ബജറ്റ് പ്രകാശനവും ഓര്‍മ തുരുത്ത് സ്ഥാപിക്കലും പ്രസിഡന്റ് അഡ്വ. റോബര്‍ട്ട് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ലിസ്സി ഒ.എസ്.അധ്യക്ഷത വഹിച്ചു. ബി.ഡി.ഒ. ലെജി, പി.കെ. മുനീര്‍, കെ.പി.രേഷ്മ, ഹരിത കേരള മിഷന്‍ ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ പി.പി. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
Post a Comment