![]() |
എസ്.എസ്.കെ. തളിപ്പറമ്പ് സൗത്ത് ബി ആർ.സി. പ്രവർത്തകർ ഓൺലൈൻ ക്ലസ്റ്റർ പരിശീലനത്തിനായുള്ള ഒരുക്കങ്ങൾ നടത്തുന്നു. |
മയ്യിൽ: അധ്യാപകർക്ക് ഓൺ ലൈൻ ക്ളസ്റ്റർ പരിശീലനം ഇന്നലെയും ഇന്നും. രാത്രി 7 മണി മുതൽ 8 മണി വരെ ഓരോ മണിക്കൂർ വീതം ആകെ രണ്ടു മണിക്കൂർ മാത്രമാണ് ക്ലസ്റ്റർ ഓൺലൈൻ പരിശീലനങ്ങൾ നടക്കുന്നത്. ക്ലാസ്സ് 1 +2ഉം, 3 +4ഉം - സംയോജിപ്പിച്ചാണ് ക്ലസ്റ്റർ. യു.പി, ഹൈസ്കൂൾ വിഷയങ്ങൾ വേറെ വേറെ നടക്കും. യു പി, ഹൈസ്കൂൾ, സംസ്കൃതം, ഉറുദു, ജില്ലാ തലത്തിൽ ഒന്നിച്ച് ഓൺലൈനായി നടത്തും. ഹൈസ്കൂൾ കെമിസ്ട്രി, ബയോളജി, ഫിസിക്സ്, ഹിന്ദി വിഷയങ്ങൾ, തളിപ്പറമ്പ് സൗത്ത്, നോർത്ത്, ഇരിക്കൂർ സംയുക്തമായും, ഹൈസ്കൂൾ ഗണിതം, സാമൂഹ്യ ശാസ്ത്രം, മലയാളം, ഇംഗ്ലീഷ് എന്നിവ തളിപ്പറമ്പ്, ഇരിക്കൂർ സംയുക്തമായും നടത്തുന്നു. ഹൈസ്കൂൾ കലാ വിദ്യാഭ്യാസം, ആരോഗ്യ വിദ്യാഭ്യാസം, കായിക വിദ്യാഭ്യാസം, അറബിക് എന്നിവ ജില്ലാ തലത്തിൽ നടത്തും. എല്ലാ ക്ലാസ്സുകളുടേയും വിഷയങ്ങളുടെയും ലിങ്കുകൾ ഗ്രൂപ്പുകളിൽ നല്കുന്നതായിരിക്കും മുഴുവൻ പേരും ഈ ക്ലസ്റ്ററിൽ പങ്കെടുക്കണം. പങ്കെടുക്കാത്തവരുടെ പേരുവിവരം അന്നുതന്നെ എ ഇ ഒ, ബി ആർ സി എന്നിവിടങ്ങളിൽ അറിയിക്കണം.
ബാച്ച് 1- മയ്യിൽ + കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ 1, 2 ക്ലാസ്സിലെ അധ്യാപകർ
ബാച്ച്-2- ആന്തൂർ മുനിസിപ്പാലിറ്റി + കുറ്റ്യാട്ടൂർ പഞ്ചായത്ത് + വടക്കാഞ്ചേരി , മുയ്യം - 1, 2 ക്ലാസ്സിലെ അധ്യാപകർ
ഇതു പോലെ 2 ദിവസങ്ങളിലും നടക്കും.
3+4 ക്ലാസ്സ് ഒന്നിച്ച്.
ബാച്ച് - 1 - രാത്രി 7 മണി മുതൽ 8 വരെ
ആന്തൂർ, കുറ്റ്യാട്ടൂർ പഞ്ചായത്തിലെ നാലാം ക്ലാസ്സിലെ അധ്യാപകരും കൊളച്ചേരി മയ്യിൽ പഞ്ചായത്തിലെ മൂന്നാം ക്ലാസ്സിലെ അധ്യാപകരും
ബാച്ച്- 2 -സമയം 8 മണി മുതൽ 9 മണി വരെ (രാത്രി)
മയ്യിൽ കൊളച്ചേരി പഞ്ചായത്തിലെ നാലാം ക്ലാസ്സ് അധ്യാപകരും ആന്തൂർ, കുറ്റ്യാട്ടൂരിലെ മൂന്നാം ക്ലാസ്സിലെ അധ്യാപകരും - രണ്ടു ദിവസങ്ങളിലും ഇതുപോലെ
LP/UP അറബിക് രാത്രി 7 - 15 മുതൽ 8 - 15വരെ ആയിരിക്കും.
മറ്റെല്ലാ വിഷയങ്ങളും ഓരോ ബാച്ചായി രാത്രി 7 മണി മുതൽ 8 മണി വരെ നടക്കും.
Post a Comment