ഓണക്കോടി വിതരണം
മയ്യില്‍:ജയകേരള വായനശാല ആന്‍ഡ് ഗ്രന്ഥാലയം വനിതാവേദി പ്രേദശത്തെ മുതിര്‍ന്ന സ്തീകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഓണക്കോടിയും മധുരവിതരണവും നടത്തി. വനിതാവേദി പ്രവര്‍ത്തകര്‍ വീടുകളിലെത്തിയാണ് വിതരണം നടത്തിയത്. പരിപാടിയുടെ ഉദ്ഘാടനം ബ്‌ളോക്ക് പഞ്ചായത്ത് അംഗം എം.വി.ഓമന വള്ളിയോട്ടെ ടി.പി. ജാനകിയമ്മക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. വി.സി.കമലാക്ഷി അധ്യക്ഷത വഹിച്ചു.റിട്ട.അധ്യാപികമാരായ ടി.എന്‍.ശ്രീജ,കെ.വി.ഗീത എന്നിവര്‍ സംസാരിച്ചു.
Post a Comment