മയ്യിൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ഓണക്കനി നിറപ്പൊലിമ പരിപാടി വാർഡ് മെമ്പർ സത്യഭാമയുടെ അദ്ധ്യക്ഷതയിൽ ബഹു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോർഡിനേറ്റർ രമ്യ ഹരിദാസ്, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ സുചിത്ര, ശാലിനി CDS വൈസ് ചെയർ പേഴ്സൺ സിന്ധു, എം.ഇ കൺവീനർ ശ്രീ ജ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
കുടുംബശ്രീ അംഗങ്ങൾ ജെ എൽ ജി അംഗങ്ങൾ, പാടശേഖര കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. നാലാം വാർഡ് ഇരുവാപ്പുഴ നമ്പ്രത്തെ ത്രിവേണി ജെ എൽ ജി ഗ്രൂപ്പിന്റെ താണ് പച്ചക്കറി, പൂകൃഷി വിളവെടുപ്പ് നടത്തിയത്. പരിപാടിക്ക് അഗ്രി സി ആർ പി ശോഭ നന്ദി പറഞ്ഞു.
Post a Comment