പടം. 28hari70 മയ്യില്‍ ഗണേശ സേവാ സംഘം സംഘടിപ്പിച്ച സാര്‍വജനിക ഗണേശോത്സവത്തില്‍ നിന്ന്
മയ്യില്‍: ഗണേശ സേവാസംഘം സംഘടിപ്പിച്ച സാര്‍വജനിക ഗണേശോത്സവം പറശ്ശിനിപ്പുഴയില്‍ നടത്തിയ വിഗ്രഹ നിമഞ്ജനത്തോടെ സമാപിച്ചു.എട്ടാം മൈല്‍ സിദ്ധിവിനായക ക്ഷേത്രത്തിനു സമീപം റിട്ട.എ.ഇ.ഒ.എം.വി. കുഞ്ഞിരാമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ വിഗ്രഹ പ്രതിഷ്ഠ, അധ്യാത്മിക സമ്മേളനം എന്നിവ നടന്നു. ഗണേശ സേവാസംഘം രക്ഷാധികാരി ടി.വി.രാധാകൃഷ്ണന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. വി.മണിവര്‍ണ്ണന്‍ പ്രഭാഷണം നടത്തി. മാക്കന്തേപരി ഇല്ലത്ത് രാധാകൃഷ്ണന്‍ നമ്പൂതിരി പൂജകള്‍ക്ക് നേതൃത്വം നല്‍കി. കെ.വി.നാരായണന്‍, ഗണേഷ് വെള്ളിക്കീല്‍,ശ്രീഷ് മീനാത്ത്, സുമേഷ് സുരേന്ദ്രന്‍,ബാബുരാജ് രാമത്ത്,സന്തോഷ് ചോറന്‍,സി.കെ.നിമേഷ്, എസ്. രതീഷ് എന്നിവര്‍ സംസാരിച്ചു.
Post a Comment