പടം. 29hari61 എന്‍.എസ്.എസ്. കുറ്റിയാട്ടൂര്‍ കരയോഗം ഓഫീസിന്റെ കുറ്റിയടിക്കല്‍ ചടങ്ങ് തളിപ്പറമ്പ് താലൂക്ക് യൂണിയന്‍ അംഗം ടി.വി.രാധാകൃഷ്ണന്‍ നമ്പ്യാര്‍ നിര്‍വഹിക്കുന്നു.
കുറ്റിയാട്ടൂര്‍: നായര്‍ സര്‍വീസ് സൊസൈറ്റിയുടെ കുറ്റിയാട്ടൂര്‍ കരയോഗംസ്വന്തമായി നിര്‍മിക്കുന്ന ഓഫീസിന് കുറ്റിയടിക്കല്‍ നടത്തി. എന്‍.എസ്.എസ്. തളിപ്പറമ്പ് താലൂക്ക് യൂണിയന്‍ ഭരണ സമിതിയംഗം ടി.വി.രാധാകൃഷ്ണന്‍ നമ്പ്യാര്‍ ചടങ്ങ് നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് കെ.കെ. സുജാത അധ്യക്ഷത വഹിച്ചു.കുറ്റിയാട്ടൂര്‍ സെന്‍ട്രല്‍ എല്‍.പി. സ്‌കൂളിനു സമീപത്ത് കണ്ണോത്ത് രാംദാസ് സൗജന്യമായി നല്‍കി നാലര സെന്റ് സ്ഥലത്താണ് കെട്ടിം നിര്‍മാണം തുടങ്ങിയത്. എം.വി. കുഞ്ഞിരാമന്‍ നമ്പ്യാര്‍, ബാലന്‍ നമ്പ്യാര്‍, വി.ബാലകൃഷ്ണന്‍, സി.ആര്‍. രാജേഷ്, എ.കെ.സജി, സി.കെ. മോഹനന്‍, കെ.കെ. രവീന്ദ്രന്‍,പി.വി.അരവിന്ത് ചപ്പാരത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment