മയ്യില്‍: വിന്നി ഗംഗാധരന്‍ എഴുതിയ വീടായി തീര്‍ന്നവള്‍ കവിതാ സമാഹാരം പ്രകാശനം ചെയ്തു. ഡോ. സോമന്‍ കടലൂര്‍ സതീഷ് തൊട്ടാശ്ശേരിക്ക് നല്‍കി ചടങ്ങ് നിര്‍വഹിച്ചു. ഡോ. സുഷമാ ശങ്കരന്‍ പുസ്തക പ്രകാശനം നടത്തി. സുധാകരന്‍ രാമന്തളി സംസാരിച്ചു. ബെങ്കളൂരുവിൽ ബുക് ബ്രഹ്മ സാഹിത്യോത്സവത്തിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. കവി മലപ്പട്ടം ഗംഗാധരൻ്റെ മകളാണ് വിന്നി.

Post a Comment