മഹാത്മാ അയ്യങ്കാളിയുടെ 162ാം ജന്മദിനാഘോഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാറാത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലിൻകീഴിൽ വെച്ച് ഡി സി സി പ്രസിഡന്റ് അഡ്വ മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ബൗധിക വിപ്ലവത്തിന്റെ ജനനായകയാണ് മഹാനായ മഹാത്മാ അയ്യങ്കാളിയെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. തുടർന്ന് ഡി സി സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് മുഖ്യപ്രഭാഷണം നടത്തി. പ്രസ്തുത ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് സി കെ ജയചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സി.വിനോദ്, ബേബി രാജേഷ്, സുധീഷ് നാറാത്ത്, മോഹനാഗൻ,നികേത് നാറാത്ത്, സജേഷ് കല്ലേൻ, സഹജൻ എ, ആഷിത്ത് അശോകൻ, ടി വിനോദ്, വിഷിജ, രാഹുൽ കെ തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment