മയ്യിൽ ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ പി രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ലയൺസ് ഡിസ്ട്രിക്ട് വൈസ് ഗവർണ്ണർ ടൈറ്റസ് തോമസ് എം ജെ ഫ് ഉദ്ഘാടനം ചെയ്തു ഡിസ്ട്രിക്ട് ബ്ലയിന്റ് കോഡിനേറ്റർ ലയൺ പി കെ നാരായണൻ പദ്ധതി വിശദീകരണം നടത്തി.
സ്വന്തമായി മുൻകയ്യെടുത്ത് സ്ക്കൂൾ സ്ഥാപിച്ച് അന്ധരായ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി ജീവിതത്തിന്റെ പൊൻവെളിച്ചം നൽകാനായി ജീവിതം ഉഴിഞ്ഞു വെച്ച മയ്യിൽ സ്വദേശിയായ സ്ക്കൂൾ പ്രിൻസിപ്പൽ ശ്രീ സി വി നാരായണൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു...
അന്ധ വിദ്യാലയത്തിലെ അന്തേവാസികളായ വിദ്യാർത്ഥികളും, ജീവനക്കാരും ഒരു പോലെ ഓണാഘോഷ പരിപാടിയിൽ പങ്കാളികളായി. ഇതിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ, സൗജന്യ സേവനം നടത്തുന്ന ജീവനക്കാർക്കുള്ള ഓണക്കിറ്റ് വിതരണവും, വിപുലമായ ഓണ സദ്യയും ഒരുക്കി...
ലയൺ ജയകൃഷ്ണൻ പറശ്ശിനിക്കടവ്, രാജീവ് മാണിക്കോത്ത്, എ ഗോപിനാഥൻ എന്നിവർ സംസാരിച്ചു
Post a Comment