സ്‌കൂളിലെത്താനാവാത്ത വിദ്യാര്‍ഥികളുടെ വീടുകളില്‍ സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് സംഘടിപ്പിക്കുന്ന ഓണച്ചങ്ങാതി പരിപാടി ജില്ലാ പ്രേഗ്രാം ഓഫീസര്‍ ഡോ. പി.കെ. സബിത്് ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍: ഓണക്കാലത്തെ വിദ്യാലയ അനുഭവങ്ങള്‍ നേരിട്ടറിയാനെത്താനാവാത്ത ആരാധ്യക്കായി ഓണാഘോഷം വീട്ടിലൊരുക്കി കൂട്ടുകാരും അധ്യാപകരും സമഗ്ര ശിക്ഷ പ്രവര്‍ത്തകരും. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം തരം വിദ്യാര്‍ഥിനിയാണ് ആരാധ്യ. ഓണക്കോടിയും ഓണക്കളികളും പാട്ടും സമ്മാനിച്ച കൂട്ടുകാരൊന്നിച്ചുള്ള ഒരു ദിനം ആരാധ്യക്കും അമ്മ അമ്പിളിക്കും സമ്മാനിച്ചത് മറക്കാനാവാത്ത അനുഭവമായി. തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ തിരഞ്ഞെടുത്ത പരിമിതിയുള്ള വിദ്യാര്‍ഥികളുടെ വീടുകളിലും വരു ദിനങ്ങളില്‍ പരിപാടി നടത്തും. പദ്ധതിയുടെ ഉദ്ഘാടനം സമഗ്ര ശിക്ഷ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. പി.കെ.സബിത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം.വി. നാരായണന്‍ ചേടിച്ചേരി അധ്യക്ഷത വഹിച്ചു.പരിശീലക എം.പി. നഫീറ, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരായ സി.കെ.രേഷ്മ, സൗമ്യപ്രസാദ്,ടി.ബിജിനഷാഗില്‍,വാടി അശ്വതി എന്നിവരും സ്‌പെഷ്യല്‍ എഡുക്കേറ്റര്‍മാരായ എം.ധന്യ, എ.വി.അഞ്ജന, ശില്പ പുരുഷോത്തമന്‍, അനുശ്രീ രാഘവൻ തുടങ്ങിയവര്‍ സംസാരിച്ചു. എല്ലാവരും ചേർന്ന് പാലട പായസം വെച്ച് വിളമ്പിയാണ് ആരാധ്യയുടെ വീട്ടിൽ നിന്ന് മടങ്ങിയത്...
എം.കെ.ഹരിദാസൻ , റിപ്പോർട്ടർ -
Post a Comment