ഓണക്കിറ്റും ഇന്‍സെന്റീവ് വിതരണവും
പടം. 31hari31 പാവന്നൂര്‍ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ സൗജന്യ ഓണക്കിറ്റ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ എന്‍.വി.ശ്രീജിനി നിര്‍വഹിക്കുന്നു.
മയ്യില്‍: പാവന്നൂര്‍മെട്ട ക്ഷീരോത്പാദക സഹകരണ സ,ംഘം സൗജന്യ ഓണക്കിറ്റും ഇന്‍സെന്റീവ് വിതരണവും നടത്തി. കുറ്റിയാട്ടൂര്‍ സഹകരണ ബേങ്ക് ഹാളില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ എന്‍.വി. ശ്രീജിനി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ഉത്തമന്‍ വേലിക്കാത്ത് അധ്യക്ഷത വഹിച്ചു. പി.വി.ബാബു,ക്ഷീര വികസന ഓഫീസര്‍ എ.എസ്.സച്ചിന്‍, അശ്വതി കൃഷ്ണ, കെ.പി.മാധവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും നടത്തി.
Post a Comment