എസ്.പി.സി.ഓണം ക്യാമ്പ്
പടം. 30hari30 എസ്.പി.സി.കാഡറ്റുകളുടെ ദ്യുദിന ഓണം ക്യാമ്പ് മയ്യില്‍ എസ്.ഐ. സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍: ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്.പി.സി. കാഡറ്റുകളുടെ ദ്വിദിന ഓണം ക്യാമ്പ് സമാപിച്ചു. മയ്യില്‍ എസ്.ഐ. സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ മനോജ് മണ്ണേറി അധ്യക്ഷത വഹിച്ചു. സി.പി.ഒ. പി.വി. പ്രസീത,പ്രിന്‍സിപ്പല്‍ കെ.മനോജ്കുമാര്‍, കെ.സി.സുനില്‍, കെ.കെ.വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സെഷനുകള്‍ക്ക് ഇ.കെ. സോമശേഖരന്‍, ഷിന്‍സി അമ്പ്രഹാം, ഡോ.കെ.രമേശന്‍ കടൂര്‍,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍, കെ.അനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Post a Comment