![]() |
| ചെറുതാഴം ശ്രീരാഘവപുരം ക്ഷേത്രത്തിൽ ആധ്യാത്മിക സഭയും രാമായണ ഗ്രന്ഥവിതരണവും മുന്നോക്കക്ഷേമ കോർപ്പറേഷൻ ഡയറക്ടർ കെ സി സോമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്യുന്നു |
പിലാത്തറ : ചെറുതാഴം ശ്രീരാഘവപുരം ക്ഷേത്രം ഹ്രനുമാരമ്പലം) രാമായണ നവാഹ യജ്ഞത്തിന്റെ ഭാഗമായുള്ള ആദ്ധ്യാത്മിക സഭയും രാമായണ ഗ്രന്ഥവിതരണവും മുന്നോക്ക ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ കെ.സി.സോമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി വാരണക്കോട് ഗോവിന്ദൻ നമ്പൂതിരി അദ്ധ്യക്ഷനായി. യജ്ഞാചാര്യൻ കാനപ്രം ഈശ്വരൻ നമ്പൂതിരി, എക്സിക്യൂട്ടീവ് ഓഫീസർ സി.പി. ബീന, സി.എൻ വേണുഗോപാലൻ നമ്പ്യാർ, കെ.വി. ഗോകുലാനന്ദൻ, പത്മനാഭൻ പുതിയടത്ത് എന്നിവർ സംസാരിച്ചു. നവാഹ യജ്ഞം 27ന് സമാപിക്കും

Post a Comment