ഗാര്‍ഹിക ഗ്യാസ് കണക്ഷനുകള്‍ കറ്റിയാട്ടൂരില്‍ നടപ്പാക്കണം: മഹിളാ അസ്സോസിയേഷന്‍.
ജനാധിപത്യ മഹിളാ അസ്സോസിയേഷന്‍ കുറ്റിയാട്ടൂര്‍ വേശാല വില്ലേജ് സമ്മേളനം ജില്ലാ കമ്മിറ്റിയംഗം സി. ഉമ ഉദ്ഘാടനം ചെയ്യുന്നു.
കുറ്റിയാട്ടൂര്‍: ഗെയില്‍ പൈപ്പ് ലൈന്‍ വഴി കുറ്റിയാട്ടൂര്‍ പഞ്ചായത്തിലും ഗാര്‍ഹിക കണക്ഷനുകള്‍ നടപ്പിലാക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസ്സോസിയേഷന്‍ വേശാല വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയംഗം സി. ഉമ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് വി.വി. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ഡി.ആര്‍.ദിഷു, എന്‍.വി. സുഭാഷിണി എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.സെഘാടക സമിതി ചെയര്‍മാന്‍ കെ.രാമചന്ദ്രന്‍, ജില്ലാ കമ്മിറ്റിയംഗം ടി.വസന്തകുമാരി, കെ.പി.രേഷ്മ,എം.വി.സുശീല,പി.പി.റെജി, കെ.ടി.സരോജിനി, വി.വി.ഷീല,കെ.നന്ദിനി, കെ.നാണു, സി.നിജിലേഷ് പറമ്പന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി.അജിത( സെക്ര) കെ.വി.ഉഷ,ബി.പി.ഷാമിലി( ജോ.സെക്ര) വി.വി.വിജയലക്ഷ്മി(പ്രസി) എം.പി.രേവതി, എം.വി.റോജ(വൈസ്. പ്രസി) എന്‍.വി. സുഭാഷിണി( ഖജ).
.............................................
എം.കെ.ഹരിദാസൻ
റിപ്പോർട്ടർ
Post a Comment