മാണിയൂർ സെൻട്രൽ എ എൽ പി സ്കൂളിൻ്റെ നൂറാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരണയോഗവും ശതാബ്ദി ആഘോഷ ലോഗോ പ്രകാശനവും സംഘടിപ്പിച്ചു.ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി.കെ മുനീർ പരിപാടി ഉദ്ഘാടനവും ശതാബ്ദി ആഘോഷ ലോഗോ പ്രകാശനവും നിർവഹിച്ചു.പി ടി എ പ്രസിഡൻ്റ് ശ്രീ. കെ വി പ്രതീഷ് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർമാരായ ശ്രീ. പി.ശ്രീധരൻ, ശ്രീ.എ.കെ ശശിധരൻ മുൻ ഹെഡ് മാസ്റ്റർ ശ്രീ.കെ കെ ഗോപാലൻ മാസ്റ്റർ,ശ്രീ. കെ നാണു മാനേജർ ശ്രീ. സി. മോഹനൻ.ശ്രീ.കെ കുഞ്ഞിരാമൻ.ശ്രീ.കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.ഹെഡ് മിസ്ട്രസ് ശ്രീമതി കെ സി ഷംന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ എം അഷറഫ് നന്ദിയും പറഞ്ഞു.
സംഘാടക സമിതി ചെയർമാനായി ശ്രീ കെ കെ ഗോപാലൻ മാസ്റ്ററെയും വൈസ് ചെയർമാൻമാരായി ശ്രീമതി കെ വാസന്തി ടീച്ചർ,ശ്രീ എം ബാല കൃഷ്ണൻ മാസ്റ്റർ ശ്രീമതി എൻ വിനോദിനി ടീച്ചർ എന്നിവരെയും തിരഞ്ഞെടുത്തു
കൺവീനറായി ശ്രീമതി കെ സി ഷംന ടീച്ചർ ജോയിൻ കൺവീനർമാരായി ശ്രീ കെ വി പ്രതീഷ്, ശ്രീ കെ പ്രിയേഷ് ശ്രീ എം അഷറഫ് മാസ്റ്റർ എന്നിവരെയും തിരഞ്ഞെടുത്തു.
Post a Comment