അവശനിലയിലായ പൂച്ചക്കുഞ്ഞിന് തുണയായി ശിവദയും വിദ്യയും
മയ്യില്‍ ടൗണില്‍ ബൈക്കിടിച്ച് കണ്ണിന് സാരമായി പരിക്കേറ്റ പൂച്ചക്കുഞ്ഞിനെ അസ്പത്രിയിലെ ചികിത്സക്കു ശേഷം വീട്ടിലേക്ക് കൊണ്ടുപോകുന്ന എം.വി.ശിവദയും പി.കെ.വിദ്യയും.
മയ്യില്‍: ബൈക്കിടിച്ച് കണ്ണിന് ഗുരുതരമായി പരിക്കേറ്റ പൂച്ചക്കുഞ്ഞിനെ തെരുവില്‍ ഉപേക്ഷിച്ച് കടന്നു കളയാന്‍ ഇരുവരുടെയും മനസ്സിനായില്ല. മയ്യില്‍ ടൗണില്‍ വെച്ച് വ്യാഴാഴ്ച ഉച്ചക്കാണ് കൂട്ടുകാരികളായ മയ്യില്‍ തായംപൊയിലിലെ മുണ്ടയാടന്‍ വീട്ടില്‍ ശിവദയും കയരളം പട്ടുവം വയലിലെ പി.കെ.വിദ്യയും കണ്ടത്. കുറച്ചു ദൂരം മുന്നോട്ടു പോയെങ്കിലും ഇരുവരും തിരിച്ചെത്തി പുച്ചക്കുട്ടിയെയും എടുത്ത് കണ്ടക്കൈ സര്‍ക്കാര്‍ മൃഗാസ്പത്രിയില്‍ നടന്നെത്തി. ഡോ.ആസിഫ് എം.അശ്രഫ് പൂച്ചക്കുഞ്ഞിനെ പരിശോധിച്ച് കണ്ണിനുണ്ടായ മുറിവ് പരിശോധിച്ച് മരുന്ന് നല്‍കി. തുടര്‍ന്ന് പുച്ചകള്‍ക്കായുള്ള പാക്കറ്റ് ഭക്ഷണവും ഇരുവരും ചേര്‍ന്ന് വാങ്ങി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പൂച്ചക്കുഞ്ഞിനെ കണ്ടെത്തിയ സ്ഥലത്തിനു സമീപത്തെ സെന്‍ട്രല്‍ ഹോട്ടലിനു സമീപം ഉപേക്ഷിച്ചെങ്കിലും ഇരുവര്‍ക്കും വീട്ടിലേക്ക് പോകാന്‍ മനസ്സു വന്നില്ല. ഏകദേശം ഒരു മണിക്കൂറിനു ശേഷം വീട്ടിലേക്ക് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സമ്മതം കിട്ടിയില്ല. ഒടുവില്‍ ശിവദയുടെ അമ്മ എം.വി.രസ്‌ന പൂച്ചയെ വിട്ടിലേക്ക് എടുക്കാന്‍ സമ്മതം നല്‍കിയതോടെയാണ് ഇരുവരും സന്തോഷിച്ചത്. ശിവദയും വിദ്യയും വീട്ടില്‍ സമാനമായ രീതിയിലെത്തിച്ച രണ്ട് വീതം പൂച്ചകളെ വളര്‍ത്തി വരികയാണ്.മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനികളാണ് ഇരുവരും.
Post a Comment