നിര്‍മാണത്തിലുള്ള മൂന്നു ഇരുനിലവില്ലകള്‍ തകര്‍ന്നു വീണു. ഏഴെണ്ണം തകര്‍ച്ചാ ഭീഷണിയില്‍
പ്രദേശത്ത് ഭീകരാവാസ്ഥയെന്ന് നാട്ടുകാർ
കമ്പില്‍ പാട്ടയം എല്‍.പി. സ്‌കൂളിനു സമീപം മാളാട്ടില്‍ റോഡില്‍ എം.പി.കാതറിന്റെ നിര്‍മാണത്തിലുള്ള മൂന്ന് വില്ലകള്‍ തകര്‍ന്നു വീണ നിലയില്‍.
മയ്യില്‍: നിര്‍മാണത്തിലുള്ള മൂന്നു ഇരുനില വില്ലകള്‍ കനത്ത മഴയില്‍ തകര്‍ന്നു വീണു. കമ്പില്‍ സ്വദേശി എം.പി.കാതറിന്റെ ഉടമസ്ഥതയിലുള്ള പത്ത് കെട്ടിങ്ങളില്‍ മൂന്നെണ്ണമാണ് പൂര്‍ണമായും തകര്‍ന്നു വീണത്. കൊളച്ചേരി പഞ്ചായത്തിലെ പാട്ടയം എല്‍.പി.സ്‌കൂളിനു സമീപത്തെ മാളാട്ടില്‍ റോഡിന്റെ ഇരുവശത്തുമായി അഞ്ച് വര്‍ഷം മുമ്പ് നിര്‍മാണം തുടങ്ങിയ കെട്ടിങ്ങളാണിത്. രണ്ടാം നിലയില്‍ ചെങ്കല്ലുകള്‍ കൊണ്ട് കെട്ടിയുയര്‍ത്തിയ ചുവരുകള്‍ കഴിഞ്ഞ മാസം തകര്‍ന്നു തുടങ്ങിയിരുന്നു. രണ്ട് ദിവസം മുമ്പാണ് കോണ്‍ക്രീറ്റ് സ്ലാബുകളും ബീമുകളും ഉള്‍പ്പെടെ നിലപതിക്കാന്‍ തുടങ്ങിയത്.അപകട ഭീഷണിയുണ്ടായതോടെ ഇതിലൂടെയുള്ള ഗാതഗതം നാട്ടുകാര്‍ നിയന്ത്രിച്ചിരുന്നു. സമീപത്തായുള്ള കെ.കരീം പാട്ടയം എന്നവരുടെ വീടിന് അപായമുണ്ടാകാനിടയുള്ളതായി പരാതി സമര്‍പ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായ നിര്‍മാണം നടക്കാത്തതിനാലും അശാസ്ത്രീയമായ പ്രവൃത്തികള്‍ നടത്തിയതിനാല്‍ വേണ്ടത്ര ഉറപ്പില്ലാതായതാണ് കെട്ടിങ്ങള്‍ തകരാനിടയായതെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്. നാട്ടുകാര്‍ വിവരം അറിയച്ചിതിനെ തുടര്‍ന്ന് കൊളച്ചേരി വില്ലേജ് ഓഫീസര്‍ കെ.സി. മഹേഷ് സംഭവ സ്ഥലം സന്ദര്‍ശിച്ച് അടിയന്തിര നടപടികള്‍ക്ക് നിര്‍ദ്ധേശം നല്‍കി. ബാക്കിയുള്ള കെട്ടിടങ്ങളും തകര്‍ന്നു വീഴാനിടയുണ്ടെന്നും ആരും സംഭവ സ്ഥലത്ത് പോകാന്‍ പാടില്ലെന്നും അദ്ധേഹം അറിയിച്ചു.
കെട്ടിടങ്ങളുടെ സമീപത്ത് പോകരുത്.
തകര്‍ന്നു വീണ കെട്ടിങ്ങള്‍ കാണുന്നതിനും മറ്റുമായി പോകുന്നവര്‍ അകലം പാലിക്കണമെന്നും ബാക്കിയായ ചുവരുകള്‍ തകരാനിടയുള്ളതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കമ്പികളും മെറ്റലുകളും ഇളകിവീഴാനിടയുള്ളതിനാല്‍ അപകട സധ്യത ഉണ്ടാകിനിടയുണ്ട്. മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്.
ശ്രീധരന്‍ സംഘമിത, പൊതുപ്രവര്‍ത്തകന്‍, കമ്പില്‍.

Post a Comment