Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വൈദ്യപൂര്‍ണിമ: സംഘാടക സമിതി യോഗം നടത്തി

വൈദ്യപൂര്‍ണിമ: സംഘാടക സമിതി യോഗം നടത്തി

മയ്യില്‍: ധന്വന്തരി പുരസ്‌കാര ജേതാവ് ഡോ.ഇടൂഴി ഭവദാസന്‍ നമ്പൂതിരിയുടെ ശതാഭിഷേക പരിപാടി 'വൈദ്യപൂര്‍ണിമ'യുടെ സംഘാടക സമിതി യോഗം നടത്തി. ജൂലായ് 31 മുതല്‍ ആഗസ്ത് മൂന്നു വരെയാണ് പരിപാടി. ഇടൂഴി ഹാളില്‍ നടന്ന പരിപാടിയില്‍ കെ.എച്ച്.സുബ്രഹ്മണ്യന്‍ ഉധ്ഘാടനം ചെയ്തു.
പി.കെ.വിജയന്‍ അധ്യക്ഷത വഹിച്ചു. കെ.സി.ഹരികൃഷ്ണന്‍ വിശദീകരണം നല്‍കി. ഡോ.ഇടൂഴി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി, ഡോ.ഉമേഷ് നമ്പൂതിരി, മാണിക്കോത്ത് രാധാകൃഷ്ണന്‍, ഡോ.കെ.രാജഗോപാലന്‍, കെ.കെ.രാമചന്ദ്രന്‍, കെ.പി.കുഞ്ഞിക്കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്