Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിലിൽ നൂതന അനുഭവങ്ങൾ പങ്കിട്ട് കർഷക സദസ്സ്

മയ്യിലിൽ നൂതന അനുഭവങ്ങൾ പങ്കിട്ട് കർഷക സദസ്സ്

മയ്യിൽ: ടെക്നീഷ്യൻസ് ആൻ്റ് കൃഷിയിലെ വ്യത്യസ്ത അനുഭവങ്ങൾ പങ്ക് വെച്ച് കർഷക സദസ് സംഘടിപ്പിച്ചു. മുപ്പത് സെൻ്റ് ഭൂമിയിലെ പച്ചക്കറി കൃഷിയിലൂടെ ഒരു ലക്ഷം രൂപ വരെ വരുമാനം ഉണ്ടാക്കുന്ന കർഷകൻ മുതൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന  കുട്ടിക്കർഷക ഉൾപ്പെടെ  അണിനിരന്ന കർഷക സദസ്സ് മയ്യിൽ പെതുവങ്ങൂരിലെ കുന്നുമ്പ്രത്ത് ലക്ഷ്മണന്റെ വീട്ടു മറ്റത്താണ് നടന്നത്. കാർഷിക ഉല്പന്നങ്ങൾക്ക് ഏറ്റവും ഉയർന്ന വിപണി വില നല്കുന്നവരും പച്ചക്കറി കൃഷിയിൽ നിന്നുള്ള വരുമാന വർധനവിന് നൂതന രീതികൾ ശുപാർശ ചെയ്തവരും കർഷക സദസ്സിൽ പങ്കെടുത്തു. മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിത കർഷക സദസ്സ് ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത രീതിയിലുള്ള കൃഷിരീതി മനസ്സിലാക്കാനും, കൃഷിയിലൂടെ എങ്ങനെ വരുമാനം കണ്ടെത്താം എന്നും സദസ്സിൽ വിശദീകരിച്ചു. തളിപ്പറമ്പ് മുത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ പൊന്നമ്പല എന്ന വൈഖരി സാവൻ്റെ അവതരണവും മുപ്പത് സെൻ്റ് ഭൂമിയിലെ പച്ചക്കറി കൃഷിയിലൂടെ ഒരു ലക്ഷം രൂപ വരെ വരുമാനം ഉണ്ടാക്കുന്ന കർഷകൻ മയ്യിൽ കടൂരിലെ നിരന്തോട് വാഴയിൽ കൃഷ്ണൻ, കർഷകരുടെ ജൈവ ഉല്പന്നങ്ങൾ ശേഖരിച്ച് ജീവനി എന്ന സ്ഥാപനം ആരംഭിച്ച് വിപണനം നടത്തുന്ന വൃന്ദ, അന്തൂർ പണ്ണേരിയിലെ കൃത്യാതാ കൃഷി കർഷകൻ കെ ഹരിദാസൻ, മാലൂരിലെ കർഷകൻ വൽസൻ, മയ്യിൽ പെരുവങ്ങൂരിലെ പ്രീത, സാംസ്കാരിക പ്രവർത്തകൻ ജിജു ഒറപ്പടി എന്നിവരാണ് നൂതനാശയങ്ങൾ വിവരിച്ചത്. നൗഷാദ് ഇരുവാപ്പുഴ നമ്പ്രം, കൃഷ്ണൻ കടൂർ, നൗഷാദ് മുനമ്പം, ടി. കെ ബാലകൃഷ്ണൻ, ശങ്കരൻ വേളം, പ്രജിന മുല്ലക്കൊടി, ടാഫ് കോസ് സെക്രട്ടറി വി.വി. ബാലകൃഷ്ണൻ പ്രസിഡണ്ട് ഇ.കെ സോമശേഖരൻ, കാർഷിക സമിതി ചെയർമാൻ വി.വി. തമ്പാൻ, കെ. രാജൻ എന്നിവർ സംസാരിച്ചു.

എം. കെ.ഹരിദാസൻ
റിപ്പോർട്ടർ, മയ്യിൽ ന്യൂസ്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്