കണ്ണാടിപ്പറമ്പ് : യൂത്ത് കോൺഗ്രസ് നാറാത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളേരി മാപ്പിള എൽ പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച മികവ് 2025 അനുമോദന സദസ്സിൽ വെച്ച് എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ഫർസീൻ മജീദ് പരിപാടി ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സജേഷ് കല്ലേൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.ഡി സി സി സെക്രട്ടറി രജിത്ത് നാറാത്ത്,യൂത്ത് കോൺഗ്രസ് അഴീക്കോട് ബ്ലോക്ക് പ്രസിഡന്റ് നികേത് നാറാത്ത്,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സുധീഷ് നാറാത്ത്,കണ്ണാടിപറമ്പ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മോഹനാഗനൻ,കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ആഷിത്ത് അശോകൻ,പ്രശാന്ത് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.മൻഷൂക്ക് കെഎൻ, വി പി ശരീക്, നൗഫൽ നാറാത്ത്,സനീഷ് ചിറയിൽ,റനീഷ് കെ,രാഹുൽ എ,നവനീത്, മഹ്‌റൂഫ് തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment