Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വിദ്യാരംഗം പ്രവർത്തനോദ്ഘാടനം

വിദ്യാരംഗം പ്രവർത്തനോദ്ഘാടനം

തളിപ്പറമ്പ് സൗത്ത് ഉപജില്ല വിദ്യാരംഗം പ്രവർത്തനോദ്ഘാടനം പി.പി.റെജി നിർവഹിക്കുന്നു

മയ്യിൽ: വിദ്യാരംഗം കലാസാഹിത്യവേദിയുടെ തളിപ്പറമ്പ് സൗത്ത് ഉപജില്ലാ തല പ്രവർത്തനോദ്ഘാടനം മാണിയൂർ രാധാകൃഷ്ണ എ.യു.പി.സ്കൂളിൽ നടന്നു. കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.റെജി ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം പി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.കെ.രവീന്ദ്രൻ പ്രവർത്തന പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ എം.വി നാരായണൻ പ്രവർത്തന കലണ്ടർ പ്രകാശിപ്പിച്ചു. വിദ്യാരംഗം ജില്ല സമിതിയംഗം എം.ഒ ഷനൂപ്, ഹാഷിം ഇളമ്പയിൽ, പി. പ്രശാന്തൻ, എം.ദീപ, കെ.വി. രാധാകൃഷ്ണൻ, പ്രഥമാധ്യാപിക പി.വി.സജിന, കോ - ഓർഡിനേറ്റർ ടി.കെ. ശ്രീകാന്ത് എന്നിവർ സംസാരിച്ചു.. ശരത്ത് കുറ്റ്യാട്ടൂരും സംഘവും അവതരിപ്പിച്ച നാടൻ പാട്ടരങ്ങും ഉണ്ടായി. .

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്