Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ പഞ്ചായത്തിൽ സാര്‍വത്രിക പാലിയേറ്റീവ് സേവന പദ്ധതിയില്‍ രജിസ്‌ട്രേഷന്‍

മയ്യിൽ പഞ്ചായത്തിൽ സാര്‍വത്രിക പാലിയേറ്റീവ് സേവന പദ്ധതിയില്‍ രജിസ്‌ട്രേഷന്‍

മയ്യില്‍: സാന്ത്വന ചികിത്സയില്‍ കേരള കെയര്‍ സാര്‍വത്രിക പാലിയേറ്റീവ് സേവന പദ്ധതിയില്‍ മയ്യില്‍ പഞ്ചായത്തിലും രജിസ്‌ട്രേഷന്‍ തുടങ്ങി. സന്നദ്ധ പ്രവര്‍ത്തകരെയാണ് മികച്ച പരിചരണം ഉറപ്പാക്കാനായി പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ആരോഗ്യ വകുപ്പ്, പഞ്ചായത്ത് എന്നിവ ചേര്‍ന്നാണ് കേരള കെയര്‍ പദ്ധതി നടപ്പിലാക്കുന്നത്. ഗുരുതരമായ രോഗങ്ങളുള്ള ആര്‍ക്കും വൊളന്റിയര്‍ സേവനം വീടുകളില്‍ ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. ഇതിനായുള്ള രോഗികളുടെ വിവരശേഖരണം, രജിസ്‌ട്രേഷന്‍ എന്നിവയുടെ പ്രവര്‍ത്തനം നടന്നു വരികയാണ്. സന്നദ്ധം പോര്‍ട്ടലിലാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. വെബ്‌സൈറ്റ് sannadhasena.kerala.gov.in/volunteerregistration എന്‍.ജി.ഒ.കള്‍ അവരുടെ വിവരങ്ങള്‍ പഞ്ചായത്തില്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. മേഖലയില്‍ ആഴ്ചയില്‍ ഒരു മണിക്കൂറെങ്കിലും രോഗികളുമായി ചെലവഴിക്കാന്‍ സന്നദ്ധതയുള്ള ഇആര്‍ക്കും വൊളന്റിയറാകാം. തിരഞ്ഞെടുക്കുന്നവര്‍ക്ക് മൂന്നു ദിവസത്തെ പരിശീലനം നല്‍കും. നിലവിലുള്ള സന്നദ്ധ പ്രവര്‍ത്തകരും രജിസ്റ്റര്‍ ചെയ്യണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.വി. അജിത അറിയിച്ചു. 
എം.കെ.ഹരിദാസൻ (റിപ്പോർട്ടർ)

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്