തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയംസംഘടിപ്പിച്ച വിജയോത്സവം എം കെ അനൂപ് കുമാർ ഉദ്ഘാടനo.ചെയ്യുന്നു.
മയ്യിൽ :തായംപൊയിൽ സഫ്ദർ ഹാഷ്മി സ്മാരക ഗ്രന്ഥാലയും സഫ്ദർ ഹാഷ്മി കരിയർ ഗൈഡൻസ് സെൻ്ററും ചേർന്ന് വിജയോത്സവം സംഘടിപ്പിച്ചു. മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് എംഎസ് സി ബയോകെമിസ്ട്രി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ സി കെ അനഘ, നെറ്റ് യോഗ്യത നേടിയ ടി ഒലീന, ഹയർ സെക്കൻഡറി, എസ്എസ്എൽസി പരീക്ഷകളിലെ എ പ്ലസ് ജേതാക്കൾ, യുഎസ്എസ്, എൽഎസ്എസ് വിജയികൾ ഉൾപ്പെടെ 31 പ്രതിഭകളെ അനുമോദിച്ചു. മയ്യിൽ ഹയർസെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ എം കെ അനൂപ് കുമാർ ഉദ്ഘാടനം ചെയ്തു. കെ ഷാജി അധ്യക്ഷനായി. സി കെ അനഘ, ടി ഒലീന, എം വി സുമേഷ് എന്നിവർ സംസാരിച്ചു. സി വി ഹരീഷ് കുമാർ സ്വാഗതം പറഞ്ഞു.
Post a Comment