കണ്ടക്കൈ റോഡ് കവലയിലെ വെള്ളക്കെട്ട് നീക്കല്‍ തുടങ്ങി.
കണ്ടക്കൈ കവലയിലെ വെള്ളക്കെട്ടും മാലിന്യവും നീക്കം ചെയ്യുന്നു.
മയ്യില്‍: മാലിന്യവും ചെളിവെള്ളവും നിറഞ്ഞ കണ്ടക്കൈ റോഡ് കവല, ഓലക്കാട് എന്നിവിടങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് ഒടുവില്‍ പരിഹാരം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലധികമായുള്ള വെള്ളക്കെട്ടും മാലിന്യമടിഞ്ഞു കൂടുന്നതും നീക്കം ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാവുകയായിരുന്നു. ഇവിടുത്തെ പ്രശ്‌നങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് നടപടികള്‍ നിര്‍ദ്ധേശിച്ചത്. കണ്ടക്കൈ റോഡ് കവലക്ക് സമീപം കെട്ടി നില്‍ക്കുന്ന വെള്ളം പുതുതായി ഓവുചാല്‍ നിര്‍മിച്ച് നീക്കം ചെയ്യല്‍, മയ്യില്‍ -കാഞ്ഞിരോട് റോഡ് കവലയില്‍ നിന്നുള്ള മലിന ജലത്തെ ദിശ തിരിച്ചു വിടല്‍ തുടങ്ങിയ പ്രവൃത്തികളാണ് നടപ്പിലാക്കുന്നത്.
Post a Comment