സമഗ്ര ശിക്ഷ കേരളയെ സംരക്ഷിക്കണമെന്നാവശ്യമുയര്‍ത്തി കെസ്ടിഎ തളിപ്പറമ്പ് സൗത്ത് ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍: കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെസ്ടിഎ വിവിധ ഉപജില്ലകളില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കമ്മിറ്റി മയ്യില്‍ ബിആര്‍സി യില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി. മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വൈസ് പ്രസിഡന്റ് ബി.കെ. വിജേഷ് അധ്യക്ഷത വഹിച്ചു. പി.പി.സുരേഷ്ബാബു, കെ.കെ.വിനോദ്കുമാര്‍, എം.വി.നാരായണന്‍, ടി.രാജേഷ്, കെ.കെ.പ്രസാദ് എന്നിവര്‍ സംസാരിച്ചു
Post a Comment