Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ടക്കൈ റോഡ് കവലയിലെ വെള്ളക്കെട്ടിന് പരിഹാരമായി

കണ്ടക്കൈ റോഡ് കവലയിലെ വെള്ളക്കെട്ടിന് പരിഹാരമായി


കണ്ടക്കൈ റോഡ് കവലയിലെ വെള്ളക്കെട്ട് കിഫ്ബിയുടെ മേല്‍നോട്ടത്തില്‍ നീക്കം ചെയ്യുന്നു


 മയ്യില്‍:  ഏറെക്കാലത്ത് കാത്തിരിപ്പിനൊടുവില്‍ കണ്ടക്കൈ റോഡ് കവലയിലെ  വെള്ളക്കെട്ടിനും മാലിന്യമടിഞ്ഞുകൂടുന്നതിനു പരിഹാരമാകുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ഓൺ ലൈൻ മയ്യിൽ വാര്‍ത്തകൾ  നല്‍കിയിരുന്നു. സിപിഎം മയ്യില്‍ ഏറിയ കമ്മിറ്റി, വ്യാപാരി വ്യാപാരി വ്യവസായി സമിതി എന്നിവരും ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ്  കിഫ്ബി ജില്ലാ ഡിവിഷന്‍ അസിസ്റ്റന്റ്്  എക്‌സിക്യൂട്ടീവ്  എഞ്ചിനീയര്‍ സജിത്,  അസിസ്റ്റന്റ് എഞ്ചിനീയര്‍  റോജി, പഞ്ചായത്തംഗം ബിജു വേളം, സിപിഎം ഏറിയ സെക്രട്ടരി എന്‍.അനില്‍കുമാര്‍, എന്‍.കെ. രാജന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചത്.  പ്രശനങ്ങളെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയതോടെ പുതുതായി ഓവുചാല്‍  നിര്‍മിച്ച് വെള്ളക്കട്ട് നീക്കം ചെയ്യാന്‍ നടപടിയെടുക്കുകയായിരുന്നു.  മയ്യില്‍ ടൗണില്‍ നിന്നുള്ള മലിന ജലവും മറ്റും ഒഴുകിയെത്തുന്നത് തടയാനും നടപടികളെടുക്കുന്നുണ്ട്.  കണ്ടക്കൈ റോഡ് , ഓലക്കാട് പ്രദേശങ്ങളില്‍ കഴിഞ്ഞ കുറേക്കാലങ്ങളായുള്ള പ്രശ്‌നങ്ങള്‍ക്കാണ് ഇതോടെ പരിഹാരമാകുന്നത്.





0/Post a Comment/Comments