*വേനല്‍മഴയില്‍ കൃഷി നശിച്ചവര്‍ക്ക് ആശ്വാസധനം നല്‍കണം. സി.പി.ഐ.*
സി.പി.ഐ. മയ്യില്‍ ലോക്കൽ സമ്മേളനം ജില്ലാ കൗണ്‍സിലംഗം മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍: വേനല്‍ മഴയില്‍ കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് അര്‍ഹമായ ആശ്വാസധനം നല്‍കണമെന്ന് സി.പി.ഐ. മയ്യില്‍ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. മയ്യില്‍ വ്യാപാര ഭവനില്‍ നടന്ന പരിപാടി ജില്ലാ കൗണ്‍സിലംഗം മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്തു. രമേശന്‍ നണിയൂര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.വി. ഗോപിനാഥ്, വി.ശങ്കരന്‍, കെ.സി.സുരേഷ്,കെ.വി.പ്രസീത, കെ.വി.ബാലകൃഷ്ണന്‍,കെ.എം.അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: രമേശന്‍ നണിയൂര്‍( സെക്ര) കെ.സി. സുരേഷ്( അസി. സെക്ര)
Post a Comment