 |
ഡോ. ഇടൂഴിഭവദാസന്‍ നമ്പൂതിരിയുടെ ശതാഭിഷേക ചടങ്ങുകള്‍ക്കായുള്ള സ്വാഗതസംഘം രൂപവത്കരണ യോഗം കെ.സി. ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. |
മയ്യില്‍: ജനകീയ വൈദ്യ കുലപതി ഡോ. ഇടൂഴി ഭവദാസന്‍ നമ്പൂതിരിക്ക് 'വൈദ്യപൂര്‍ണിമ' എന്ന പേരില്‍ പൗരാവലി ശതാഭിഷേകവും ആദര സദസ്സും ഒരുക്കുന്നു. 2025 ആഗസ്തില്‍ സംഘടിപ്പിക്കുന്ന പരിപാടിക്കായി വിപുലമായ സംഘാടക സമിതി രൂപവത്കരണ യോഗം നടത്തി. മയ്യില്‍ സാറ്റ്‌കോസ് ഓഡിറ്റോറിയത്തില്‍ മുന്‍ കെ.എസ്.ടി.എ. ജനറല്‍ സെക്രട്ടറി കെ.സി.ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡോ.കെ.എച്ച് സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു.
ആയുർവേദ സെമിനാർ, സുഹൃത്ത് സംഗമം, പുസ്തകോത്സവം, എക്സിബിഷൻ, ജീവചരിത്ര പുസ്തക പ്രകാശനം, ഡോക്യുമെൻററി, മാധ്യമ സെമിനാർ, ഓപ്പൺ ഫോറം, ട്രസ്റ്റ് വിഭാവനം ചെയ്യുന്ന പദ്ധതികളുടെ സമർപ്പണവും വൈദ്യ പൂർണിമയുടെ ഭാഗമായി സംഘടിപ്പിക്കും. ഡോ. കെ.രാജഗോപാലന്‍, കെ. കെ.രാമചന്ദ്രൻ, ഡോ. ഇടൂഴി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി, പി.വി.ശ്രീധരന്‍, ആര്‍ ഭാസ്‌കരന്‍, കെ.പി.കുഞ്ഞിക്കൃഷ്ണന്‍, കെ. ബാലന്‍നായര്‍, പി.കെ. നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ടി.പത്മനാഭന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ. സുധാകരന്‍ എം.പി,എം.വി.ഗോവിന്ദന്‍ എം.എല്‍.എ.,കെ.കെ. മാരാര്‍, പി.കെ. ശ്രീമതി, ടി.കെ. ഗോവിന്ദന്‍, എം.വി.അജിത എന്നിവര്‍ രക്ഷാധികാരികളായി സംഘാടക സമിതി രുപവത്കരിച്ചു.
ഭാരവാഹികള്‍: ഡോ.കെ.എച്. സുബ്രഹ്മണ്യന്‍ (ചെയർ), പി.കെ. വിജയന്‍ (ജന.കണ്‍), ഡോ.കെ. രാജഗോപാലന്‍, ഡോ.ഇടൂഴി ഉണ്ണിക്കൃഷ്ണന്‍ (കണ്‍).
 |
ഡോ. ഇടൂഴി ഭവദാസന്‍ നമ്പൂതിരി |
എം.കെ. ഹരിദാസൻ (റിപ്പോർട്ടർ )
Post a Comment