ചട്ടുകപ്പാറ- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ സൺഡേ ബേങ്കിംങ്ങ് പ്രവർത്തനം ആരംഭിച്ചു. ചെക്കിക്കുളം ബ്രാഞ്ചിൽ എല്ലാ ഞായറാഴ്ചയും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ബേങ്ക് തുറന്ന് പ്രവർത്തിക്കും. തളിപ്പറമ്പ് സഹകരണ അസിസ്റ്റൻ്റ് രജിസ്ട്രാർ (ജനറൽ) കെ.വി.പവിത്രൻ ഉൽഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു. എ.വി.ജയരാജൻ, എം.സി.ശശീന്ദ്രൻ, എം.പി.പ്രസന്ന എന്നിവർ സംസാരിച്ചു. ബേങ്ക് സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. ചെക്കിക്കുളം ബ്രാഞ്ച് മാനേജർ കെ.സി.ശിവാനന്ദൻ നന്ദി രേഖപ്പെടുത്തി.
Post a Comment