Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സനീഷ് തേടുന്നു ഒരു കൈ സഹായം

സനീഷ് തേടുന്നു ഒരു കൈ സഹായം



മയ്യില്‍:  പെയിന്റിങ്ങ് ജോലിക്കിടെ കെട്ടിത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിന് ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ നല്ലവരുടെ കരുണ തേടുന്നു.  ചെറുപഴശ്ശി നവകേരള ഗ്രന്ഥാലയത്തിനു സമീപത്തെ  ജി.വി.സനീഷ്(30) ആണ് നട്ടെല്ലിന് സാരമായി പരിക്കേറ്റ് ചികിത്സയിലുള്ളത്. കണ്ണൂരില്‍ ചികിത്സ നടത്തുകയും ഇപ്പോള്‍ മംങ്കളൂരുവിലെ ആസപ്ത്രിയിലും ചികിത്സയില്‍ കഴിയുകയാണ് സനീഷ്. നിലിവില്‍ വെന്റിലേറ്ററില്‍ കഴിയുന്ന സനീഷിന്റെ ചികിത്സക്കായി എട്ടു ലക്ഷത്തില്‍പരം രൂപ ചെലവായിക്കഴിഞ്ഞു. നിര്‍ധനരായ കുടുംബത്തിന് ഇനിയുള്ള ചികിത്സ താങ്ങാനാവാത്ത് സാഹചര്യത്തിലാണുള്ളത്.  റിട്ട. അധ്യാപകന്‍ കെ.സുധാകരന്‍ ചെയര്‍മാനും  പൊതു പ്രവര്‍ത്തകനായ പി. കുഞ്ഞിക്കൃഷ്ണന്‍  കണ്‍വീനറുമായ ജി.വി. സനീഷ് ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം നടത്തി വരികയാണ്. നിങ്ങളുടെ സഹായങ്ങള്‍  സ്‌റ്റേറ്റ് ബേങ്ക് മയ്യില്‍ ശാഖയിലെ അക്കൗണ്ട് നമ്പര്‍ 36902937599 IFSC  കോഡ് SBIN0071024  എന്നതിലേക്ക് അയക്കുക.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്