മയ്യിൽ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സ്റ്റാഫ് അസോസിയേഷൻ കേരളത്തിലെ ഗ്രാമീണ മികച്ച ലൈബ്രേറിയന്മാർക്ക് ഏർപ്പെടുത്തിയ ഐ വി ദാസ് സ്മാരക പുരസ്കാരം കണ്ണൂർ ജില്ലയിലെ തായംപൊയിൽ സഫ്ദർ ഹാഷ്മി സ്മാരക ഗ്രന്ഥാലയത്തിലെ ലൈബ്രേറിയൻ എൻ അജിതയ്ക്ക്. പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. എ പ്ലസ് ഗ്രേഡിൽ പ്രവർത്തിക്കുന്ന സഫ്ദർ ഹാഷ്മി ഗ്രന്ഥാലയത്തിൽ ഇരുപത് വർഷമായി ലൈബ്രേറിയനാണ് അജിത.
കടലാസ് രഹിത പുസ്തകവിതരണം, ഓൺലൈൻ കാറ്റലോഗിങ്, അവധിക്കാലത്ത് എത്ര പുസ്തകം വായിക്കും എന്ന പേരിൽ കുട്ടികൾക്കായി നടത്തിയ വായനാചലഞ്ച്, പെൺവായന ചലഞ്ച്, വായനക്കാരെ തേടി പുസ്തകങ്ങൾ വിദ്യാലയത്തിലേക്ക്, പുസ്തക സംവാദങ്ങൾ ഉൾപ്പെടെയുള്ളവയാണ് പുരസ്കാരത്തിന് പരിഗണിച്ചത്. മയ്യിൽ തായംപൊയിൽ സ്വദേശിയാണ്.
ഭർത്താവ്: മൂത്തട്ടി ബാബു. മക്കൾ: ഋത്വിക്, നീരജ്.
ജൂലൈ 13ന് പകൽ മൂന്നിന് സഫ്ദർ ഹാഷ്മി ഗ്രന്ഥാലയത്തിൽ നടക്കുന്ന പരിപാടിയിൽ പുരസ്കാരം സമ്മാനിക്കുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് പി ബിജുവും ജന സെക്രട്ടറി പ്രസാദ് കൂടാളിയും വാർത്ത കുറിപ്പിൽ അറിയിച്ചു.
ജീവനക്കാരുടെ മക്കളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിക്കും.
എം.കെ.ഹരിദാസൻ
റിപ്പോർട്ടർ...
Post a Comment