Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാലയങ്ങളില്‍ ഇനി സുംബ ഡാന്‍സ് പരിശീലനവും

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാലയങ്ങളില്‍ ഇനി സുംബ ഡാന്‍സ് പരിശീലനവും


 
വിദ്യാലയങ്ങളില്‍ ഇനി സുംബ ഡാന്‍സ് പരിശീലനവും 

ളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കായി നല്‍കിയ പരിശീലനത്തില്‍ നിന്ന്



 മയ്യില്‍: വിദ്യാര്‍ഥികളില്‍ സംഗീത-വ്യായാമ പരിശീലനം പരിപോഷിപ്പിക്കാനും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനും ഇനി സൂംബ പരിശീലനം വിദ്യാലയങ്ങളിലേക്ക്.  എല്ലാ വിദ്യാലയങ്ങളില്‍ നിന്നും ഒരു അധ്യാപകനാണ് പരിശീലനം സംഘടിപ്പിച്ചത്.  തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ പരിശീലന പരിപാടി മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രഥമാധ്യാപകന്‍  മനോജ് മണ്ണേരി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.കെ.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം.വി. നാരായണന്‍ ചേടിച്ചേരി വിശദീകരണം നല്‍കി. കായികാധ്യാപകരായ  സിജിന്‍, ഗീതു,മേഘ,സജില എന്നിവര്‍ പരിശീലനം നയിച്ചു. കെ.വികാസ്, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരായ സി.കെ. രേഷ്മ, അശ്വതി വാടി, കെ.ബിജിന തുടങ്ങിയവർ നേതൃത്വം നല്‍കി.

എം.കെ.ഹരിദാസൻ.

റിപ്പോർട്ടർ...

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്