Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ സഹകരണ ബേങ്ക് ഉന്നത വിജയികൾക്ക് അനുമോദനവും ക്യാഷ് അവാർഡ് വിതരണവും നടത്തി

കുറ്റ്യാട്ടൂർ സഹകരണ ബേങ്ക് ഉന്നത വിജയികൾക്ക് അനുമോദനവും ക്യാഷ് അവാർഡ് വിതരണവും നടത്തി

കുറ്റ്യാട്ടൂർ സഹകരണ ബേങ്ക്  ഉന്നത വിജയികൾക്ക് അനുമോദനവും ക്യാഷ് അവാർഡ് വിതരണവും നടത്തി



ചട്ടുകപ്പാറ- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ആഭിമുഖ്യത്തിൽ എസ്. എസ്.എൽ.സി. പ്ളസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ളസ് വാങ്ങിയ എ ക്ലാസ്സ് മെമ്പർമാരുടെ മക്കൾക്ക് അനുമോദനവും ക്യാഷ് അവാർഡും നൽകി. കേരള ഫോക് ലോർ അക്കാദമി സെക്രട്ടറി എ.വി.അജയകുമാർ ഉൽഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു. തളിപ്പറമ്പ് സഹകരണ അസിസ്റ്റൻ്റ് രജിസ്ട്രാർ (ജനറൽ) കെ.വി.പവിത്രൻ ചട്ടുകപ്പാറ GHSS പ്രിൻസിപ്പാൾ എ.വി.ജയരാജൻ, ഹെഡ്മാസ്റ്റർ എം.സി.ശശീന്ദ്രൻ മാസ്റ്റർ, ചെക്കിക്കുളം അംഗൻവാടി വർക്കർ എം.പി.പ്രസന്ന എന്നിവർ സംസാരിച്ചു. ബേങ്ക് സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.ചെക്കിക്കുളം ബ്രാഞ്ച് മാനേജർ കെ.സി.ശിവാനന്ദൻ നന്ദി രേഖപ്പെടുത്തി

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്