Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മീനുകളെ അറിയാൻ യാത്ര

മീനുകളെ അറിയാൻ യാത്ര

തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം സംഘടിപ്പിച്ച 'ഒരു മീൻ കഥ സൊല്ലട്ടുമാ'പരിപാടിയിൽ പി.ശ്രീബിൻ ക്ളാസെടുക്കുന്നു. 



മയ്യിൽ: മീനുകളുടെ വിചിത്രലോകങ്ങളിലൂടെയുള്ള യാത്രയായിരുന്നു തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം ബാലവേദി സംഘടിപ്പിച്ച 'ഒരു മീൻകഥ സൊല്ലട്ടുമാ'പരിപാടി. നാട്ടുമീനുകൾ തേടി നിറഞ്ഞു കിടക്കുന്ന മാന്തവയൽ, വള്ളിയോട്ടു വയൽ പാടശേഖരത്തിലും വലിയതോട്ടിലും കുട്ടികളുടെ സംഘമെത്തി. നാട്ടുമീനുകളെ കുറിച്ച് ഗവേഷണം നടത്തുന്ന ഏറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി ശ്രീബിൻ കെ കടൂർ യാത്ര നയിച്ചു. നാട്ടുമീനുകളിലെ ജൈവവൈവിധ്യവും കാലചക്രവും സവിശേഷതകളും പരിസ്ഥിതി പ്രാധാന്യവും വിശദീകരിക്കുന്ന അവതരണവുമുണ്ടായി. ഉത്തരമലബാറിലെ നാട്ടുമീനുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്