Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഒരുക്കങ്ങൾ പൂർത്തിയായി; വിജ്ഞാനകേരളം മെഗാ ജോബ് ഫെയർ 21 ന്

ഒരുക്കങ്ങൾ പൂർത്തിയായി; വിജ്ഞാനകേരളം മെഗാ ജോബ് ഫെയർ 21 ന്

സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം ജനകീയ തൊഴിൽ ക്യാമ്പയിന്റെ ഭാഗമായി കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ജൂൺ 21 ന് സംഘടിപ്പിക്കുന്ന ജോബ് ഫെയറിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജൂൺ 21 ന് രാവിലെ 10 മണിക്ക് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലൻ മെഗാ ജോബ് ഫെയർ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ എം.വി. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയാകും. ജില്ലയിലെ എം.പി.മാർ, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിലെ 10,000 ഉദ്യോഗാർത്ഥികൾക്ക് വരെ പങ്കെടുക്കാനുള്ള ക്രമീകരണമാണ് തയ്യാറാക്കിയിരിക്കുന്നത്. ചുരുങ്ങിയത് 5,000 പേർക്കെങ്കിലും ജോലി ലഭ്യമാക്കുക എന്നതാണ് കണ്ണൂർ മെഗാ ജോബ് ഫെയറിന്റെ ലക്ഷ്യം. നോളജ് ഇക്കോണമി മിഷന്റെ ഡി ഡബ്ല്യു എം എസ് (ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം) എന്ന പോർട്ടലിൽ മുൻകുട്ടി രജിസ്റ്റർ ചെയ്ത് തൊഴിലിന് അപേക്ഷ നൽകിയവർക്കാണ് ജോബ് ഫെയറിൽ പങ്കെടുക്കാനവസരം. ജൂൺ 20 വരെ ഓൺലൈനായി അപേക്ഷിച്ചവർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്