മയ്യില്‍: അശാസ്ത്രീയമായ മാലിന്യ സംസ്‌കരണം നടത്തിയതിന് മയ്യിലും പരിസരത്തുമായി മൂന്നു പേരില്‍ നിന്ന് 20000 രൂപ പിഴയീടാക്കി. ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ പി.പി.അശ്രഫിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നടപടി. വേളം പൊതുജന വായനശാലക്കു സമീപത്തെ ചെങ്കല്‍ പണയില്‍ മാലിന്യം തള്ളിയതിന് സ്ഥലമുടമ കെ. കുഞ്ഞിരാമനില്‍ നിന്ന് 5000 രൂപ പിഴയീടാക്കി. ടൗണിലെ അലി ഫൂട്ട്‌വെയര്‍ കടയില്‍ നിന്ന് 25 കിലോ നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗ് പിടൂകൂടി. ഉടമയില്‍ നിന്ന് 10000 രൂപ പഞ്ചായത്തധികൃര്‍ പിഴയിനത്തില്‍ ഈടാക്കി. ചെക്ക്യാട്ടുകാവിലെ മന്ത്ര ടി.വി.എസ്. എന്ന സ്ഥാപനത്തില്‍ നിന്ന് അജൈവ മാലിന്യങ്ങള്‍ കത്തിച്ചതിന് 5000 രൂപ പിഴ ചുമത്തി. സംഘത്തില്‍ സ്ക്വാഡ് അംഗങ്ങളായ അലന്‍ ബേബി, സി.കെ. ദിബില്‍, എല്‍.ഒ.നാസില്‍, കെ.നിജില്‍ എന്നിവരുമുണ്ടായിരുന്നു.
Post a Comment