മയ്യില്‍ നാടകക്കൂട്ടത്തിന്റെ 'മുച്ചന്‍' നാടകത്തിലെ ഒരു രംഗം.
മയ്യില്‍: വര്‍ത്തമാന കാലത്തിന്‍രെ ആകുലതകള്‍ നേരിന്റെ നെരിപ്പോടില്‍ പൊള്ളുന്ന അനുഭവമാക്കി മയ്യില്‍ നാടകക്കൂട്ടം ഒരുക്കിയ 'മുച്ചന്‍' അരങ്ങത്തേക്ക്. മനുഷ്യ മനസ്സുകളെ ഭിന്നിപ്പിച്ച് നിര്‍ത്തുന്ന മത സാമുദായിക ശാസനകള്‍ക്കെതിരെ ശക്തമായ പ്രതികരണമാണ് മുച്ചന്‍ നാടകം. ശാന്തി തീരം എന്ന സമുദായ ശ്മശാനത്തിന്റെ പശ്ചാത്തലത്തിലാണ് ഗണേഷ്ബാബു മയ്യില്‍ സംവിധാനവും വിനോദ് കാനായി രചനയും നിര്‍വഹിച്ച മുച്ചന്‍ അരങ്ങത്തെത്തുന്നത്. മലപ്പട്ടം മേപ്പറമ്പ എ.കെ.ജി. വായനശാല ആന്‍ഡ് ഗ്രന്ഥാലയം വാര്‍ഷികാഘോഷത്തിന്‍രെ ഭാഗമായി എട്ടിന് രാത്രി എട്ടിന് നാടകം അരങ്ങേറും. സ്പീക്കര്‍ എം.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും.
Post a Comment