സ്‌കൂള്‍ കെട്ടിടോദ്ഘാടനത്തിന് മുഴുവന്‍ ഉദ്യോഗസ്ഥരും: നാറാത്ത് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
ജീവനക്കാര്‍ ഉച്ചവരെ അവധി രേഖപ്പെടുത്തി.
പടം. 9hari30 സ്‌കൂള്‍ കെട്ടിടോദ്ഘാടനവുമായി ബന്ധപ്പെട്ട് മുഴുവന്‍ ഉദ്യോഗസ്ഥരും ജോലിക്കെത്താതിനെ തുടര്‍ന്ന് നാറാത്ത് പഞ്ചായത്ത് സെക്രട്ടറിയെ യു.ഡി.എഫ്. ഉപരോധിക്കുന്നു.
നാറാത്ത്: പ്രവൃത്തി ദിനത്തില്‍ സ്‌കൂള്‍ കെട്ടിടോദ്ഘാടനവുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ മുഴുവന്‍ ജീവനക്കാരും ജോലിക്കെത്താത്ത സാഹചര്യം ആരോപിച്ച് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ഒടുവില്‍ ജീവനക്കാര്‍ ഉച്ചവരെ അവധി രേഖപ്പെടുത്തി. നാറാത്ത് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത്. ജീവനക്കാര്‍ ഓഫീസില്‍ ഹാജരാകാതെ ഹാജര്‍ രേഖപ്പെടുത്താന്‍ ശ്രമിച്ചതോടെയാണ് ഉപരോധ സമരം സംഘടിപ്പിച്ചത്. തുടര്‍ന്ന് ഉച്ചയോടെ എല്ലാവരും അവധി രേഖപ്പെടുത്തിയതോടെ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. സമരത്തില്‍ ഡി.സി.സി. ജനറല്‍ സെക്രട്ടരി രജിത്ത് നാറാത്ത്, സി. കുഞ്ഞഹമ്മദ് ഹാജി, കബീര്‍ കണ്ണാടിപ്പറമ്പ്, അഷ്‌കര്‍ കണ്ണാടിപ്പറമ്പ്, കെ.കെ. ഷിനാജ്, പഞ്ചായത്ത് അംഗങ്ങളായ കെ.പി. സല്‍മത്ത്, പി. മിഹ്‌റാബി, കെ.പി.നബീല്‍, എം.പി. മോഹനാംഗന്‍, ടി.പി. മുസമ്മില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Post a Comment