Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ചേലേരിയിൽ കത്തി കാട്ടി യുവതിയുടെ മാല കവർന്നയാൾ മയ്യിൽ പോലീസിൻ്റെ പിടിയിൽ

ചേലേരിയിൽ കത്തി കാട്ടി യുവതിയുടെ മാല കവർന്നയാൾ മയ്യിൽ പോലീസിൻ്റെ പിടിയിൽ

മയ്യിൽ : ചേലേരിയിൽ സ്കൂട്ടറിൽ എത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവതിയുടെ കഴുത്തിൽ നിന്നും സ്വർണ മാലയുടെ ഒരുഭാഗം പൊട്ടിച്ച് രക്ഷപ്പെട്ട പ്രതി പൊലീസ് പിടിയിലായി. 
ചേലേരി സ്വദേശി കെ സനീഷിനെ (35) ആണ് മയ്യിൽ സ്റ്റേഷൻ ഇൻസ്പെക്ടർ പി സി സഞ്ജയ് കുമാറും സംഘവും മണിക്കൂറുകൾക്കകം പിടികൂടിയത്. 
ഇന്നലെ വൈകിട്ട് 6.10 ഓടെയാണ് സംഭവം. ചേലേരി സ്വദേശിനി ദീപ്‌തി പ്രകാശന്റെ താലി മാലയുടെ അര പവനോളം വരുന്ന ലോക്കറ്റാണ് പ്രതി കവർന്നത്. തുടർന്ന് മയ്യിൽ പോലീസിൽ പരാതി നൽകുകയും, മോഷ്ടാവിനെ കുറിച്ച് യുവതി നൽകിയ സൂചനകൾ പ്രകാരം ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പൊലീസ് പിടികൂടുകയുമായിരുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്