മയ്യില്‍: പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ, ഡയറ്റ് എന്നിവ ചേര്‍ന്ന് സംഘടിപ്പിക്കുന്ന അധ്യാപകര്‍ക്കുള്ള അവധിക്കാല പരിശീലനത്തിന്റെ രണ്ടാം ഘട്ടം 19-ന് തുടങ്ങും. ഒന്നു മുതല്‍ പത്ത് വരെ ക്ലാസ്സുകളിലുള്ള മുഴുവന്‍ അധ്യാപകര്‍ക്കുമായാണ് പരിശീലനം. തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ്, അറബിക്, ഉറുദു എന്നിവ പറശ്ശിനിക്കടവ് ഹയര്‍ സെക്കന്ററി സ്‌കൂളിലും യു.പി. വിഭാഗം അറബിക്, മലയാളം, ഹിന്ദി, സാമൂഹ്യശാസ്ത്രം എന്നിവ യും ഹൈസ്‌കൂള്‍ വിഭാഗം മലയാളം ക്ലാസ്സ് ഒന്ന്, മൂന്ന്, നാല് എന്നിവയും മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലുമാണ് നടക്കുക. രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെയാണ് അഞ്ച് ദിവസങ്ങളിലായി പരിശീലനം നടക്കുക.
Post a Comment