മയ്യിൽ സ്വർണ്ണക്കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെൻറിൻടെ ഫിക്സ്ചർ പ്രകാശനം ചെയ്തു.
മയ്യിൽ IMNSGHS സ്ക്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം.വി. അജിത കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂനിറ്റ് പ്രസിഡണ്ട് കെ.പി അബ്ദുൾ ഗഫൂറിന് നൽകി ഫിക്സ്ചർ പ്രകാശന കർമ്മം നിർവ്വഹിച്ചു.
ടൂർണ്ണമെൻ്റ് കമ്മിറ്റി ചെയർമാൻ കെ. ബാലകൃഷണൻ കൺവീനർ കെ.പി. അബ്ദുൾ അസീസ്സ് എം.വി.കുഞ്ഞിരാമൻ മാസ്റ്റർ രവി മാണിക്കോത്ത് തുടങ്ങിയവർ സംസാരിച്ചു.
ഫുട്ബാളിന് പേരുകേട്ട മയ്യിലിൽ മെയ് 5 ന് ആരംഭിക്കുന്ന ടൂർണ്ണമെൻ്റിന് വിപുലമായ തയ്യാറടെുപ്പുകൾ നടന്നു വരുന്നു.
Post a Comment