![]() |
നവീകരണം നടത്തുന്ന മയ്യില്‍ ഹൈസ്‌കൂള്‍ മൈതാനത്തെ മഴ വെള്ളം ഓട്ടോ ടാക്‌സി സ്റ്റാന്‍ഡില്‍ കെട്ടിക്കിടക്കുന്ന നിലയില്‍. |
മയ്യില്‍: നവീകരണം നടത്തുന്ന മയ്യില്‍ ഇടൂഴി മാധവമന്‍ നമ്പൂതിരി സ്മാരക ഗവ. ഹൈസ്‌കൂള്‍ മൈതാനത്ത് പെയ്യുന്ന മഴവെള്ളം വഴി തിരിച്ചു വിട്ടതോടെ ഓട്ടോ ടാക്‌സി സ്റ്റാന്‍ഡും പൊതുറോഡും വെള്ളക്കെടിനടിയിലായി. മയ്യില്‍ - കാഞ്ഞിരോട് റോഡ് കവലയില്‍ പാര്‍ക്ക് ചെയ്യുന്ന ഓട്ടോ ടാക്‌സിക്കാരാണ് വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഓട്ടോ പാര്‍ക്ക് ചെയ്യുന്നതിന് പ്രയാസപ്പെട്ടത്. റോഡിലൂടെ ഒലിച്ചെത്തുന്ന മഴവെള്ളം കണ്ടക്കൈ റോഡ് കവലയിലെ കടകളിലേക്കും ഇരച്ചു കയറി. മയ്യില്‍ - കാഞ്ഞിരോട് റോഡിലെ ഓടകളിലേക്ക് വെള്ളം ഒഴുക്കിവിടാന്‍ ശ്രമിച്ചെങ്കിലും മണ്ണ് നിറഞ്ഞതിനാല്‍ വെള്ളക്കെട്ട് രൂപപ്പെടുകയായിരുന്നു. നേരത്തേ മൈതാനത്തു നിന്ന് പ്രധാന റോഡിലേക്കാണ് വെള്ളം തിരിച്ചു വിട്ടിരുന്നത്. എന്നാല്‍ പുതുതായി നടപ്പിലാക്കിയ പരിഷ്‌കരണം ശാസ്ത്രീയമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചെളിവെള്ളം കയറിയതോടെ ഇവിടെയുള്ള ബസ് സ്റ്റാപ്പിലും യാത്രക്കാര്‍ക്ക് നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.
Post a Comment