മയ്യില്‍: വായപയായി വാങ്ങി ആറ് ലക്ഷം രൂപക്ക് പകരം വ്യാജ ഒപ്പിട്ട ചെക്ക് നല്‍കി വഞ്ചിച്ച പരാതിയില്‍ കോടതി നിര്‍ദ്ധേശ പ്രകാരം ഒരാള്‍ക്കെതിരെ കേസ്. ഐച്ചേരിയിലെ ജസീര്‍ കൊമ്മച്ചികലത്തിലിനെതിരെയാണ് മയ്യില്‍ പോലീസ് കേസെടുത്തത്. നാറാത്തെ നിടുവാട്ടുള്ള വീട്ടില്‍ വെച്ച് ജസീറിന്റെ സുഹൃത്തില്‍ നിന്നാണ് ആറ് ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചതെന്നാണ് പരാതി. രണ്ട് മാസത്തിനകം തിരിച്ചു തരാമെന്ന വാഗ്ദാനം നല്‍കിയെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും തുകതിരിച്ചു ലഭിക്കാതാവുകയായിരുന്നു.
Post a Comment